വള്ളത്തിൽ മീൻ നൽകി പ്രണയത്തിലേക്ക് വീഴ്ത്തി
"ജയചന്ദ്രൻ-വിജയലക്ഷ്മി പ്രണയവും കൊലപാതകവും, സുനിമോൾ സുധീഷ് എന്നിവരുടെ പങ്കും"
കോവിഡ് കാലത്ത് അഴീക്കൽ ഹാർബറിൽ വെച്ചാണ് വിവാഹമോചിതയായ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയും (48) ജയചന്ദ്രനും (53) തമ്മിലുള്ള ബന്ധം തുടങ്ങിയത്. രണ്ടു പേരുടേയും വീട്ടുകാർക്ക് എല്ലാം അറിയാമായിരുന്നു. വിജയലക്ഷ്മി മീൻ വിൽപ്പനക്കായായിരുന്നു. ഹാർബറിൽ നിന്നാണ് മീൻ വാങ്ങിയിരുന്നത്.ജയചന്ദ്രൻ പ്രണയം തുടങ്ങിയത് മീൻ വാങ്ങാൻ എത്തുന്ന വിജയലക്ഷ്മിയ്ക്ക് വള്ളത്തിൽ നിന്ന് കൂടുതൽ മീൻ നൽകിയാണ്.വിജയലക്ഷ്മി കൊല്ലം സ്വദേശിയായ സുധീഷുമായും ബന്ധം നിലനിർത്തിയിരുന്നു.സുധീഷ് വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വിജയലക്ഷ്മിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.വിജയലക്ഷ്മി ഒരിക്കൽ ജയചന്ദ്രനെ കുലശേഖരപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ അന്നേ ദിവസം നിരവധി ആളുകൾ ചേർന്ന് ജയചന്ദ്രനെ മർദ്ദിക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും മകനും കുലശേഖരപുരത്ത് വിളിച്ച് അവരെ സംഭവം അറിയിക്കുകയും ചെയ്തു.സുധീഷിന്റെ ബുദ്ധിയായിരുന്നു ഇതിന് പിന്നിൽ. ബന്ധം തുടർന്നാൽ ജയചന്ദ്രനെ വെറുതെ വിടില്ലെന്ന് അന്ന് സുധീഷ് ഭീഷണിപ്പെടുത്തിയിരുന്നു.28 വർഷമായി ജയചന്ദ്രന്റെയും പുന്നപ്ര സ്വദേശി സുനിമോളുടെയും വിവാഹം കഴിഞ്ഞിട്ട് .ഇവർക്ക് കുട്ടിയുണ്ടായത് 15വർഷം കഴിഞ്ഞാണ്.15 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത വീട് പണിത വകയിൽ ജയചന്ദ്രന്റെ കുടുംബത്തിനുണ്ട്.തൊഴിലുറപ്പിന് പോയിരുന്ന സുനിമോൾ ഇതോടെയാണ് വീട്ടുജോലിക്ക് കൂടി പോയിതുടങ്ങിയത്.എല്ലാവരേയും വീട് വിൽക്കാനുള്ള താൽപ്പര്യം അറിയിച്ചിരുന്നു.പല സ്ത്രീകളുമായും ജയചന്ദ്രന് ബന്ധമുണ്ടായിരുന്നു.പ്രധാന വിനോദം സ്ത്രീകളുമായി കറങ്ങളലായിരുന്നു.വർഷങ്ങൾക്ക് മുമ്പ് പുറക്കാട് 18-ാം വാർഡിൽ താമസിച്ച കാലയളവിലും ഒരു സ്ത്രീയെ വീട്ടിലെത്തിക്കാൻ ജയചന്ദ്രൻ ശ്രമിച്ചിരുന്നു. ഇതും വിവാദമായിരുന്നു. വിജയലക്ഷ്മിയുടെ കൊലപാതകത്തിന് ഒരാഴ്ച്ചയ്ക്ക് ശേഷം 13ന് ഭാര്യയും മകനെയും യാതൊരു സംശയവും സിനിമോൾക്ക് തോന്നാത്തവിധം പുന്നപ്രയിൽ നിന്ന് കരൂരിലെ വീട്ടിലേക്ക് ജയചന്ദ്രൻ വിളിച്ചുകൊണ്ടുവന്നിരുന്നു.ജോലിക്ക് പോകാനുള്ളതു കൊണ്ട് പിന്നീട് അവർ അവിടെ നിന്നും പോയി. പിന്നീട് എല്ലാം മനസ്സിലാക്കിയത് പോലീസ് എത്തിയപ്പോഴാണ്.വിജയലക്ഷ്മി കൊലയ്ക്ക് കാരണമായത് സുധീഷിനോടുള്ള പകയാണെന്നും സൂചനയുണ്ട്.
യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത് വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ്.തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിൽ നേരത്തെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും വിജയ ലക്ഷമിയുടെ സഹോദരിയും സ്ഥിരീകരിച്ചിരുന്നു.തുടർന്ന് പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് ജയചന്ദ്രൻ പിടിയിലാകുകയും, വിജയലക്ഷ്മിയുടെ കൊലപാതകത്തിലെ അജ്ഞാതമായ ചുരുളുകൾ പുറത്ത് വെളിപ്പെടുകയും ചെയ്തത്.പ്രേമവും പകയും ചേർന്ന് സിനിമക്കഥയെ വെല്ലുന്ന തരത്തിൽ ആസൂത്രണം ചെയ്താണ് അമ്പലപ്പുഴ കരൂരിലെ വീട്ടിൽവെച്ച് ജയചന്ദ്രൻ സുഹൃത്ത് വിജയലക്ഷ്മിയെ ക്രൂരമായി കൊലപ്പെടുത്തിയത്.കൊലനടത്തി സാധാരണ ജീവിതം പത്തു ദിവസത്തോളം നയിച്ച പ്രതിയുടെ പ്രതിരോധം ഘട്ടംഘട്ടമായി പോലീസ് പൊളിച്ചു.കൊല നടന്ന ദിവസം വിജയലക്ഷ്മിയെ ജയചന്ദ്രൻ അമ്പലപ്പുഴ ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്നു പറഞ്ഞാണ് വീട്ടിലേക്കു വിളിച്ചുവരുത്തിയത്.വിജയലക്ഷ്മിയെ കട്ടിലിൽ തള്ളിയശേഷം വെട്ടുകത്തി ഉപയോഗിച്ച് ഒന്നിലേറെത്തവണ വെട്ടി. ശേഷം, അവളുടെ വസ്ത്രങ്ങൾ സമീപവായനെയുള്ള മറ്റൊരു വീടിന്റെ ശൗചാലയത്തിലിട്ടു കത്തിച്ചു. വീട്ടുപണി നടത്തുന്ന സ്ഥലത്തുള്ള പുരയിടത്തിൽ, മണ്ണിൽ കുഴിച്ചിട്ട് മൃതദേഹം ഒളിപ്പിച്ചു. രണ്ട് ദിവസത്തിനു ശേഷം, മണ്ണ് വിണ്ടുകീറിയതിനെ തുടർന്ന്, പ്രതി മറ്റൊരു വീട്ടിൽ നിന്ന് കോൺക്രീറ്റ് മിശ്രിതം കൊണ്ടു എത്തിച്ചു, അത് അവിടെ വിതറി.അതിനിടെയാണ് വിജയലക്ഷ്മിയെ ബന്ധുക്കൾ അന്വേഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും മുൻപു കണ്ട സിനിമയിലെ രംഗം അനുകരിച്ച് വിജയലക്ഷ്മിയുട ഫോൺ എറണാകുളത്തുപോയി കണ്ണൂരിലേക്കുള്ള ബസ്സിൽ ഉപേക്ഷിച്ചതും.ഇരുദിശയിലേക്കുമുള്ള യാത്രാടിക്കറ്റ് പക്ഷേ,പ്രതി ഉപേക്ഷിക്കാൻ വിട്ടുപോയി. ഇതെല്ലാം തെളിവായി മാറുകയും ചെയ്തു.