കുറഞ്ഞ വേതനനിരക്കിൽ ആളുകളെ നിയമിക്കാനൊരുങ്ങി ഐ.ടി. കമ്പനികൾ
മുംബെ: കുറഞ്ഞ വേതനനിരക്കില്‍ കൂടുതല്‍ ആളുകളെ നിയമിക്കാനൊരുങ്ങി ഇന്ത്യയിലെ ഐ.ടി. കമ്പനികള്‍. ചെലവുകുറയ്ക്കാന്‍ ജീവനക്കാരെ ഒഴിവാക്കുന്നതിനുപകരം പ്രകടന മൂല്യനിര്‍ണയം നടത്തിയാകും നിയമനംനടത്തുക. അതുപോലെ തന്നെ കൂടുതല്‍ ആളുകളെ താഴ്ന്ന വിഭാഗത്തിലാകും ഉള്‍പ്പെടുത്തുക, മാത്രമല്ല പ്രത്യേക പ്രോജക്ടുകളിലേര്പ്പെടാത്ത ജീവനക്കാര്‍ക്ക് വേതനം നല്കുന്ന കാലാവധി കുറയ്ക്കുമെന്നും ഐ.ടി. മേഖലയിലെ ജീവനക്കാര്‍ അറിയിച്ചു. അതേസമയം താഴ്ന്നപ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന നല്കാതിരിക്കുകയോ അവരെ പുറത്താക്കുകയോ ചെയ്തേക്കാം. ആഗോള സാമ്പത്തികപ്രതിസന്ധി ഐ.ടി മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ ഐ.ടി കമ്പനികളെ പ്രേരിപ്പിച്ചത്.