എസ്ബിഐ പുതുക്കിയ യോനോ ആപ്പ് അവതരിപ്പിച്ചു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 68-ാമത് ബാങ്ക് ദിനാഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ ബാങ്കിങ് ആപ്പ് യോനോ ഫോര്‍ എവരി ഇന്ത്യനും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കുന്നതിനുള്ള ഇന്റര്‍ഓപറേറ്റബിള്‍ സൗകര്യങ്ങളും അവതരിപ്പിച്ചു. പണം ആവശ്യപ്പെടല്‍ തുടങ്ങിയ യുപിഐ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.2017-ല്‍ അവതരിപ്പിക്കപ്പെട്ട യോനോ ആപ്പിന് ആറു കോടി രജിസ്‌ട്രേഡ് ഉപയോക്താക്കളാണുള്ളത്. ഏതു ബാങ്കിന്റേയും ഐസിസിഡബ്ലിയു സൗകര്യമള്ള എടിഎമ്മുകളില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാനാവും. എടിഎം സ്‌ക്രീനില്‍ തെളിയുന്ന ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന ക്യൂആര്‍ കോഡ് യുപിഐ ആപ്പില്‍ ലഭ്യമായ സ്‌കാന്‍ ആന്റ് പേ സംവിധാനം ഉപയോഗിച്ചു സ്‌കാന്‍ ചെയ്ത് ഇതു പ്രയോജനപ്പെടുത്താം.