പെട്രോൾ ലിറ്ററിന് 15 രൂപയാകും; ​ഗഡ്കരിയുടെ നിർദേശം ഇങ്ങനെ

 

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില താഴ്ന്നു എന്നിട്ടും രാജ്യത്തെ ഇന്ധന നിരക്കുകളിൽ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഒരു ലിറ്റർ പെട്രോളിന് 100 രൂപയിലധികമാണ് വില. ഒരു ലിറ്റർ പെട്രോളിന് 15 രൂപയിൽ വിൽക്കാൻ കഴിയുമെന്ന് വ്യക്തമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തിയത്. രാജ്യത്തെ കർഷകരെ അന്നദാതാക്കളായി മാത്രമല്ല ഊർജദാതാക്കളായി കൂടിയാണ് സർക്കാർ കാണുന്നത്. രാജ്യത്ത് വാഹനങ്ങളെല്ലാം കർഷകർ ഉത്പാദിപ്പിച്ച എഥനോൾ‌ ഉപയോഗിച്ചാണ് ഇപ്പോൾ ഓടുന്നത്. വാഹനങ്ങൾ ശരാശരി 60% എഥനോളും 40% വൈദ്യുതിയും എടുക്കാമെങ്കിൽ ഒരു ലിറ്റർ പെട്രോൾ 15 രൂപയ്ക്ക് ലഭിക്കാമെന്നും നിതിൻ ഗഡ്കരി പറ‍ഞ്ഞു. വായു മലിനീകരണവും രാജ്യത്തേക്കുള്ള ഇറക്കുമതിയും ഇതിലൂടെ കുറയ്ക്കാൻ സാധിക്കും. ഇറക്കുമതിക്കായി ചെലവിടുന്ന 16 ലക്ഷം കോടി രൂപ രാജ്യത്തെ കർഷകരുടെ കുടുംബങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു