കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 43,320 രൂപയായിരുന്നു പവൻ വില. പവന് 320 രൂപ വർധിച്ച് 43,640 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 5,455 രൂപയിലാണ് വ്യാപാരം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 43,240 രൂപ ജൂലൈ മൂന്നിന് രേഖപ്പെടുത്തി.