തൃശൂര്‍: തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്ഐ ആമോദിനെതിരെ എടുത്തത് കള്ളക്കേസെന്ന് പോലീസ് കോടതിയിൽ. കേസ് പിൻവലിക്കാൻ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തൃശൂർ എസിപിയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. രക്ത പരിശോധന റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ആമോദ് മദ്യപിക്കുന്നത് കണ്ടില്ലെന്ന് സിഐയുടെ ഡ്രൈവർ നൽകിയ മൊഴിയും നിർണായകമായി.നെടുപുഴ സിഐ ദിലീപ് കുമാറാണ് ആമോദിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്.പൊതുസ്ഥലത്ത് മദ്യപിച്ചെന്നായിരുന്നു ആമോദിനെതിരെയെടുത്ത് കേസ്. എന്നാൽ കള്ളക്കേസില്‍ അറസ്റ്റിലായ ആമോദ് ഇപ്പോഴും സസ്പെന്‍ഷനില്‍ തുടരുകയാണ്