തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട
തിരുവനന്തപുരം : തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. നെഹ്രുജംഗ്‌ഷനിലെ വാടകവീട്ടിൽ നിന്നും, കാറിൽ നിന്നുമായി 155 കിലോഗ്രാം കഞ്ചാവും 61 ഗ്രാം എംഡിഎംഎയും പിടികൂടി. 4 പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കഠിനംകുളം സ്വദേശിയായ ജോഷ്വ, വലിയവേലി സ്വദേശികളായ അനു ആന്റണി, കാർലോസ്, ഷിബുഎന്നിവരാണ് പിടിയിലായത്. വിശാഖപട്ടണത്ത് നിന്ന് കാർ മാർഗമാണ്ലഹരിവസ്തുക്കൾ എത്തിച്ചത്. കാറിലുംവീട്ടിലെ അലമാരയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളുടെ വസ്ത്രങ്ങളിൽ സൂക്ഷിച്ചനിലയിലായിരുന്നു എംഎഡിഎംഎ. തിരുവനന്തപുരം എക്‌സൈസ് എംഫോഴ്സ്മെന്റ്സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നുഓപ്പറേഷൻ. നെഹ്രുജംഗ്ഷനിലെ വീട് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന എന്നായിരുന്നു വിവരം. വീട്ടിലെതാമസക്കാരായ പ്രതികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് എത്തിക്കുന്നതായി വിവരം ലഭിച്ചത് തുടർന്ന് കാർ പിന്തുടർന്നാണ്ർ കഞ്ചാവ് പിടികൂടിയത്. ഏകദേശം 75 ലക്ഷം രൂപ വില വരുന്ന കഞ്ചാവും, 2 ലക്ഷം രൂപ വില വരുന്ന എംഎഡിഎംഎയുമാണ് പിടികൂടിയത്.