ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം.

2023-24 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള എച്ച്.എസ്.ഇ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ, അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ച പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവര്‍ക്ക് മാത്രമേ BHMCT കോഴ്സിന് ചേരാന്‍ സാധിക്കൂ.
www.lbscentre.kerala.gov.in വഴി ഓണ്‍ലൈനായി മേയ് 12 മുതല്‍ മേയ് 27 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 29. പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 600 രൂപയുമാണ് ഫീസ്. കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യണം. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324396, 2560327.