സീറ്റൊഴിവ്

ചിറ്റൂര്‍ ഗവ കോളെജില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ വിവിധ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവ്. ബി.എ തമിഴ്, ബി.എസ്.സി കെമിസ്ട്രി, ബി.എ മ്യൂസിക്, എം.എ മ്യൂസിക് കോഴ്‌സുകളിലാണ് സീറ്റൊഴിവ്. ബി.എ തമിഴ്, ബി.എസ്.സി കെമിസ്ട്രി കോഴ്‌സുകളില്‍ പ്രവേശനത്തിന് താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് ബന്ധപ്പെട്ട വകുപ്പുകളില്‍ എത്തണം. ബി.എ മ്യൂസിക് അഡ്മിഷനുള്ള അഭിരുചി പരീക്ഷ സെപ്റ്റംബര്‍ 15 ന് രാവിലെ 11 നും എം.എ മ്യൂസിക് പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ സെപ്റ്റംബര്‍ 15 ന് രാവിലെ 10 നും മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റില്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.