നാട്ടിലൊരു സിനിമ
കുട്ടികളിലെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിലേക്കായും കുട്ടികളെ ലഹരിക്കെതിരായി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതിനുമായി എക്സൈസ് വകുപ്പ് വിമുക്തി മിഷൻ “നാട്ടിലൊരു സിനിമ” എന്ന പേരിൽ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. പ്രസ്തുത മത്സരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ഒരോ റെയ്ഞ്ച് പരിധിയിലും വരുന്ന വനിതാ ശിശു വികസന വകുപ്പിലെ സ്കൂൾ കൌൺസിലർമാർ, റെയ്ഞ്ച് പരിധിയിലെ സ്കൂളുകളിലെ അധ്യാപകൻ, മേഖലയിലെ കൌൺസിലർമാർ, വിമുക്തി മെന്റേഴ്സ് എന്നിവരെ ഉൾകൊള്ളിച്ചുകൊണ്ട് ഒരു വാട്സപ്പ് ഗ്രൂപ്പ് രൂപികരിച്ച്, പ്രസ്തുത ഗ്രൂപ്പിലൂടെ മത്സരം സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടതാണ്.
2. പ്രസ്തുത ഗ്രൂപ്പ് മുഖേന ഹൃസ്വ ചിത്രത്തിന് ആവശ്യമായ കഥാ പശ്ചാത്തലം രൂപീകരിക്കാവുന്നതാണ്.
3. അധ്യാപകർ മുഖേന ക്ലാസ്സിലെ വാട്സപ്പ് ഗ്രൂപ്പ് വഴി പ്രസ്തുത പശ്ചാത്തലം കഥയാക്കാനും, തിരക്കഥ, അഭിനയം, ക്യാമറ, എഡിറ്റിംഗ്, സംവിധാനം എന്നിവയിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രസ്തുത പശ്ചാത്തലം അടിസ്ഥാനപ്പെടുത്തി സ്കൂൾ അടിസ്ഥാനത്തിൽ ഹ്രസ്വചിത്രം തയ്യാറാക്കേണ്ടതാണ്. ഹൃസ്വ ചിത്രത്തിന്റെ ആകെ ദൈർഘ്യം 1൦ മിനിട്ടിൽ അധികരിക്കുവാൻ പാടില്ല.
4. ഹൃസ്വചിത്രത്തിൽ അഭിനേതാക്കളായി ആ പ്രദേശത്തെ വ്യക്തികളെ തന്നെ കണ്ടെത്തുന്നതിനായി റെസിഡൻസ് അസ്സോസിയേഷൻ, ക്ലബുകൾ, PTA, ലൈബ്രറികൾ തുടങ്ങിയവരുടെ സേവനം വിനിയോഗിക്കാവുന്നതാണ്
5. ഇപ്രകാരം തയ്യാറാക്കുന്ന ഹ്രസ്വ ചിത്രങ്ങൾ ജില്ലയിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ/വിമുക്തി ജില്ലാ മാനേജരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് പരിശോധിച്ചശേഷം ഒന്നാം സ്ഥാനം ലഭിക്കുന്ന ചിത്രം സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നതിന് എക്സൈസ് കമ്മീഷണറേറ്റിൽ സമർപ്പിക്കേണ്ടതാണ്.
6. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ഹ്രസ്വചിത്രം അതാത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ 2023 എപ്രില്‍ 31 നു മുന്‍പ് എക്സൈസ് കമ്മിഷണറേറ്റില്‍
7. ഇപ്രകാരം ലഭിക്കുന്ന ഹ്രസ്വചിത്രങ്ങൾ പരിശോധിച്ച് തിരഞ്ഞെടുക്കപ്പെടുന്നവ വിമുക്തമിഷന്റെ Facebook പേജിലോ Youtube ചാനലിലോ പ്രചരിപ്പിക്കുന്നതാണ്.
8. സംസ്ഥാന തലത്തിൽ ഏറ്റവുമധികം likes ലഭിക്കുന്ന 3 ഹ്രസ്വ ചിത്രങ്ങൾക്ക് സമ്മാനം നല്‍കുന്നതാണ്.
9. പ്രസ്തുത മത്സരത്തിൽ ജില്ലകളിൽ വിജയിക്കുന്ന ഹ്രസ്വചിത്രങ്ങൾ ആ നാട്ടിൽ പ്രചരിപ്പിക്കുന്നതിനുള്ള നടപടി അതാത് ഡിവിഷനുകളിൽ നിന്നും സ്വീകരിക്കേണ്ടതാണ്.
10. ജില്ലകളിലെ വാട്സപ്പ് ഗ്രൂപ്പുകൾ, പ്രാദേശിക ചാനലുകൾ പഞ്ചായത്ത്, ലൈബ്രറികൾ, ആർട്ട് & സ്പോർട്ട്സ് ക്ലബ്ബുകൾ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ വ്യക്തികളിലും എത്തിക്കുന്നതിനുളള നടപടി സ്വീകരിക്കണം
11. ഇപ്രകാരം പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിൽ എക്സൈസ് വകുപ്പിന്റെ/വീമുക്തി മിഷന്റെ ബോധവൽക്കരണ സന്ദേശം ആദ്യമോ അവസാനമോ ഉൾപ്പെടുത്തേണ്ടതാണ്.
12. അതാത് ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് യുവജന ക്ഷേമ വകുപ്പ്, തുടങ്ങിയ വിവിധ വകുപ്പുകളിൽ നിന്നും ആവശ്യമായ സഹകരണം ഉറപ്പാക്കണം.
13. ഈ മത്സരം സംബന്ധിച്ച വിവരം താങ്കളുടെ ജില്ലയിലെ എല്ലാ സബ്ബ് ഓഫീസുകളിലും അറിയിക്കേണ്ടതും, മത്സരത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
14. ഹ്ര്വസ്വ ചിത്ര മത്സരത്തിന്റെ നിബന്ധനകൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
15. ഓരോ ജില്ലകളിലും മത്സരത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ചിത്രങ്ങൾ സ്വീകരിക്കുന്നതിനുളള ഇ-മെയിൽ വിലാസങ്ങൾ ചുവടെ ചേർക്കുന്നു. സംസ്ഥാന തലത്തിൽ മത്സരത്തിൽ ഉൾപ്പെടുത്തുവാനുള്ള ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങൾ vimukthiexcise@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും അയക്കണം.
16. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഹ്രസ്വ ചിത്രത്തിന് 15,000 രൂപയും, രണ്ടാം സ്ഥാനത്തെത്തുന്ന ഹ്രസ്വ ചിത്രത്തിന് 10,000 രൂപയും, മൂന്നാം സ്ഥാനത്തെത്തുന്ന ഹ്രസ്വചിത്രത്തിന് 7,000 രൂപയും സമ്മാനമായി നൽകുന്നതാണ്. കൂടാതെ ജില്ലകളിൽ ഒന്നാം സ്ഥാനത്തുന്നവർക്ക് 3000 രൂപ വീതവും സമ്മാനം നൽകുന്നതാണ്.