അഭിമാന നേട്ടം: കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിന്റെ നെറുകയിൽ

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിന്റെ നെറുകയിൽ. ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കേരളം സ്വന്തമാക്കിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതിൽ നിന്നുമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടത്. വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിംഗ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതിൽ നിർണ്ണായകമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നാടിന്റെ ശോഭനമായ ഭാവി സാക്ഷാൽക്കരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എൽഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഗുണഫലമാണീ നേട്ടം. കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ കൊണ്ടുവരാൻ ഈ അംഗീകാരം സഹായകരമാകും. ഇനിയും മികവിലേയ്ക്കുയരാനും ഇത് സ്റ്റാർട്ടപ്പ് മിഷനു പ്രചോദനമാകട്ടെയെന്നും ഹാർദ്ദമായ അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിന്റെ നെറുകയിൽ. ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കേരളം സ്വന്തമാക്കിയിരിക്കുന്നു.

വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതിൽ നിന്നുമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടത്. വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിംഗ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതിൽ നിർണ്ണായകമായി.

നാടിന്റെ ശോഭനമായ ഭാവി സാക്ഷാൽക്കരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എൽ.ഡി.എഫ് സർക്കാരിന്റെ നയത്തിന്റെ ഗുണഫലമാണീ നേട്ടം. കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ കൊണ്ടുവരാൻ ഈ അംഗീകാരം സഹായകരമാകും. ഇനിയും മികവിലേയ്ക്കുയരാനും ഇത് സ്റ്റാർട്ടപ്പ് മിഷനു പ്രചോദനമാകട്ടെ. ഹാർദ്ദമായ അഭിനന്ദനങ്ങൾ.