‘കേരള സ്റ്റോറി സാങ്കല്പിക സിനിമ’; പ്രദ​ര്‍ശന അനുമതി നൽകി ഹൈക്കോടതി

കൊ​ച്ചി: വിവാദ സിനിമയായ “ദ ​കേര​ള സ്റ്റോ​റി’ കേരളത്തിൽ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തു​കൊ​ണ്ട് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തിയുടെ നിരീക്ഷണം. മ​തേ​ത​ര​സ്വ​ഭാ​വ​മു​ള്ള കേ​ര​ള​സ​മൂ​ഹം സിനിമയെ സ്വീ​ക​രി​ക്കു​മെ​ന്നും കോ​ട​തി പരാമർശിച്ചു. സിനിമയുടെ പ്ര​ദ​ര്‍​ശ​നം ത​ട​യ​ണ​മെ​ന്ന ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തിയുടെ വാക്കാലുള്ള പ​രാ​മ​ര്‍​ശം. ഇ​ത്ത​ര​മൊ​രു ചി​ത്രം എ​ങ്ങ​നെ​യാ​ണ് സ​മൂ​ഹ​ത്തി​ന് എ​തി​രാ​കു​ന്ന​തെ​ന്നും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​ട​ക്കം ചി​ത്രം പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി​യ​തല്ലേ എന്നും കോ​ട​തി സംശയം ഉന്നയിച്ചു.”ദ ​കേര​ള സ്റ്റോ​റി’ ച​രി​ത്ര​പ​ര​മാ​യ സി​നി​മ​യ​ല്ല​ല്ലോ എ​ന്നും കോ​ട​തി ചോദിച്ചു. സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം സാ​ങ്ക​ല്‍​പ്പി​കമാണെന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം എ​ങ്ങ​നെ ത​ട​യാ​നാ​കു​മെ​ന്നും കോ​ട​തി ആരാഞ്ഞു.

അതേസമയം സിനിമ റി​ലീ​സ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പ്ര​ദ​ര്‍​ശ​നം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി​,കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി  തിയേറ്ററുകൾക്കു മുന്നിൽ വിവിധ സംഘടനകളുടെ പ്ര​തി​ഷേ​ധം തുടരുകയാണ്. തി​യ​റ്റ​റി​ന് മു​ന്നി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കുകയും സം​ഘ​ര്‍​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സിക്കുകയും ചെയ്യിതിട്ടുണ്ട്