കൊട്ടാരക്കര : കൊല്ലം താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ക്രൈബ്രാഞ്ച് അന്വേഷണം ഇന്ന് തന്നെ ഏറ്റെടുക്കും.
റൂറല്‍ എസ്പിഎം എല്‍ സുനിലിനാണ് മേല്‍നോട്ട ചുമതല. എഫ്‌ഐആര്‍ പിഴവുകള്‍ ഉള്‍പ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്.