ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ടെണ്ണല്‍ തുടങ്ങി; കോണ്‍ഗ്രസ്സ് മുന്നില്‍

ബംഗലുരു : രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍വോട്ടുകള്‍ക്ക് പിന്നാലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ടെണ്ണല്‍ തുടങ്ങുമ്ബോള്‍ കോണ്‍ഗ്രസ് മുന്നില്‍ 120 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയപ്പോള്‍ ബിജെപിയ്ക്ക് 86 സീറ്റുകളില്‍ കിട്ടി.

ജെ .ഡി. എസിന് 15 സീറ്റുകളില്‍ മുന്നിലെത്താനേ കഴിഞ്ഞിട്ടുള്ളൂ. ഫലസൂചനകളില്‍ ആദ്യ മണിക്കൂറുകള്‍ വലിയ സസ്‌പെന്‍സിന്റേതായിരുന്നു വോട്ടെണ്ണലില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം നീങ്ങിയ ശേഷം പിന്നീട് ലീഡ് നില മാറിമറിയുകയുന്നതാണ് കണ്ടത്. പിന്നീട് നില മാറിമറിയുകയായിരുന്നു.