കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം; മർദ്ദനം മോഷണക്കുറ്റം ആരോപിച്ച്, എട്ടുപേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്തെ കിഴിശ്ശേരിയിൽ അന്യ സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 8 പേർ അറസ്റ്റിൽ. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിന്റെ കൊമ്പും കൊണ്ടാണ് ആക്രമിച്ചത്.
കവർച്ചക്കുറ്റം ആരോപിച്ചായിരുന്നു അന്യ സംസ്ഥാന തൊഴിലാളിയെ മർദിച്ചത്. 12 മണി മുതൽ 2.30 വരെ ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നുവെന്നാണ് വിവരം. കൈ കെട്ടിയിട്ടാണ് മർദ്ദനം. ഉപദ്രവിച്ച ശേഷം ദൃശ്യങ്ങളും ഫോട്ടോയും പകർത്തി. ഇത് പ്രതികൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ, മരിച്ചയാൾ എത്തിയത് മോഷണ ശ്രമത്തിനെന്നാണ് പ്രാഥമിക നിഗമനം.