കേരളത്തിൽ മഴ കനക്കും; കാലവർഷം ജൂൺ 4ന് എത്തും

 

തിരുവനന്തപുരം: ഇത്തവണ കാലവർഷം സംസ്ഥാനത്തെ സ്കൂൾ തുറന്നശേഷം എത്തും. സ്കൂൾ തുറക്കുന്നത് ജൂൺ ഒന്നിനാണ് . കാലവർഷം ജൂൺ നാലിന് കേരളത്തിൽ എത്താൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പ്രവചിച്ച തീയതിക്ക് നാലുദിവസം മുൻപോ പിൻമ്പോ മൺസൂൺ ആരംഭിക്കാനിടയുണ്ട്.
ജൂൺ മുതൽ സെപ്റ്റംബർ വരെ നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷവും 2018 -ലും മെയ് 29 നാണു കാലവർഷം എത്തിയത്. 2019- ൽ ജൂൺ 8നും വേനൽ മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചൂടു ഉയർന്നു . അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 8 ജില്ലകളിൽ ഉയർന്ന ചൂടിനുള്ള യെല്ലോ അലോട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട് പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. കോട്ടയം ആലപ്പുഴ കൊല്ലം ജില്ലകളിൽ 36 വരെയും കണ്ണൂർ മലപ്പുറം തിരുവനന്തപുരം ജില്ലകളിൽ 35 വരെയും താപമലിനീകരണവും സൂര്യതാപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 20 വരെ സംസ്ഥാനത്ത് മിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് എന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.