തിരുവനന്തപുരം : എസ്എസ്എല്‍സി ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് പി.ആര്.ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പ്രഖ്യാപിക്കുന്നത് 2022- 23 വിവിധ കേന്ദ്രങ്ങളിലായി ഇത്തവണ 4,19,363 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഈ കഴിഞ്ഞ മാര്‍ച്ച് 9ന് ആയിരുന്നു വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷ. തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചത് പ്രകാരം മൂല്യനിര്‍ണയവും കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിരുന്നു.
നേരത്തെ മെയ് 20ന് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും എന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് പത്തനംതിട്ട ജില്ലയിലായിരുന്നു. ഹയര്‍സെക്കന്‍ഡറി ഫലം മെയ് 25ന് പ്രഖ്യാപിക്കും. ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ നിന്നും മാറിനിന്ന 3006 അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. വകുപ്പിനെ എതിര്‍ത്ത് ആര്‍ക്കും മുന്നോട്ടു പോകാന്‍ ആവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് യോഗത്തില്‍ വ്യക്തമാക്കി.