എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന്; മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വിപുലമായ സൗകര്യങ്ങളാണ് ഫലം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഫലം www.results.kite.kerala.gov.in എന്ന പോര്‍ട്ടലിലും പരിശോധിക്കാം. www.results.kite.kerala.gov.in, keralapareeksahabhavan.in, www.sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in, keralaresults.nic.in. എന്നീ സൈറ്റുകളിലും ഫലം പരിശോധിക്കാം. ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പില്‍ വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനങ്ങള്‍, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ വിശകലനം ലഭ്യമാണ്