ന്യൂഡൽഹി: 2000 രൂപ നോട്ടുകളുടെ വിതരണം റിസർവ്ബാങ്ക് അവസാനിപ്പിച്ചു. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. ഇങ്ങനെ നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല പരമാവധി പത്തു നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. ഇതിനുള്ള സൗകര്യം ബാങ്കുകളിലും റിസർവ് ബാങ്കിന്റെ മേഖലാ ഓഫീസുകളിലും ഈ മാസം 23 മുതൽ ലഭ്യമാകും.
അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം .നിക്ഷേപിക്കാനും മാറ്റിയെടുക്കാനും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും ബാങ്കുകളിൽ പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
Prev Post