ബെംഗളൂരു : കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും. കണ്ടീരവു സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 30ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യ വാചകം ചൊല്ലിക്കൊടുക്കും. സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും പുറമേ 25 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്തേക്കും .മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാകുക. ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ കോൺഗ്രസ് പ്രകടനപത്രികയിലെ അഞ്ച് പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.
രാഷ്ട്രീയ നിരീക്ഷണം
അജയ് ആറ്റിങ്ങൽ
ഡി.കെ ശിവകുമാര്‍ എന്ന അതി കായകന്റെ പിടിവാശിക്ക് മുന്നില്‍ എ ഐ സി സി വഴങ്ങുകയായിരുന്നു സിദ്ധരാമയ്യ മന്ത്രി സഭയില്‍ സുപ്രധാനമായ വകുപ്പുകള്‍ നേടിയെടുക്കാന്‍ ഡി കെ എസിന് കഴിഞ്ഞിട്ടുണ്ട്.
ആഭ്യന്തരം പോലെയുള്ള സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രിയില്‍ നിന്നും എടുത്ത് മാറ്റുന്നതോടെ ഡി കെ എസ് കൂടുതല്‍ ശക്തനായി മാറും . മിന്നുന്ന വിജയം കൊയ്‌തെടുത്ത കോണ്‍ഗ്രസിനു പാര്‍ലമെന്ററി കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയാതെ ഉഴലുകയായിരുന്നു. കര്‍ണാടകയില്‍ അധികാര വടംവലി നടക്കുന്നത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് പ്രകടന പത്രികയില്‍ പറയുന്ന വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കേണ്ടി വരും
അതേസമയം വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഇത്തരം തീരുമാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തികമാക്കുവാന്‍ ആകുമെന്ന് കാത്തിരുന്നു തന്നെ കാണാം. അതുപോലെതന്നെ ഒരു സംഘടനയെ നിരോധിക്കുമെന്ന പരസ്യ പ്രഖ്യാപനത്തെ തുടര്‍ന്ന് വലിയ കോലാഹലങ്ങള്‍ ആണ് കര്‍ണാടകയില്‍ അരങ്ങേറിയത്. ഇതേ തുടര്‍ന്ന് അത്തരം പ്രഖ്യാപനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്ന കാഴ്ചയാണ് അവിടെ കാണാന്‍ കഴിഞ്ഞത് .ഏതായാലും രാഷ്ട്രീയ അനശ്ചിതത്വത്തിന് ശേഷം കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.