തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങി സംസ്ഥാനത്തെ പ്രധാന ഐടി പാര്‍ക്കുകളിലാണ് ക്ലബ്ബുകളുടെ മാതൃകയില്‍ മദ്യം ലഭ്യമാക്കുക. ഇതുള്‍പ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. ഐടി പാര്‍ക്കുകളിലെ ജീവനക്കാരുടെ ശരാശരി പ്രായം 20-25 വയസ്സാണ്. കലാലയങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്ലേസ്മെന്റ് ലഭിക്കുന്നതും ഐടി പാര്‍ക്കുകളിലേക്കാണ്. ഇവിടെ വ്യാപകമായി മദ്യം ലഭ്യമാക്കുന്നതിന്റെ പ്രത്യാഘാതത്തിനെക്കുറിച്ച് കാര്യമായി വിലയിരുത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.