ആരാണ് ആ ഭാഗ്യവാന്‍; വിഷു ബമ്പറടിച്ചത് മലപ്പുറത്ത്

തിരുവനന്തപുരം: ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലം അല്‍പം മുമ്പ് പ്രഖ്യാപിച്ചു. VE 475588 എന്ന നമ്പറിനാണ് വിഷു ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത്. മലപ്പുറം സി.കെ.വി ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തിരൂര്‍ സ്വദേശിയായി ലോട്ടറി ഏജന്റ് ആദര്‍ശ് സി.കെയാണ് ടിക്കറ്റ് വില്‍പന നടത്തിയത്. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റ് നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം.

VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997 എന്നീ നമ്പറുകള്‍ക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്. VA 714724 VB 570166 VC 271986 VD 533093 VE 453921 VG 572542 എന്നീ ടിക്കറ്റ് നമ്പറുകള്‍ക്കാണ് നാലാം സമ്മാനം. VA 359107 VB 125025 VC 704607 VD 261086 VE 262870 VG 262310 എന്നീ നമ്പറുകള്‍ അഞ്ചാം സമ്മാനം കരസ്ഥമാക്കി.

12 കോടിയാണ് ഇത്തവണ വിഷു ബമ്പര്‍ ഒന്നം സമ്മാനം. കഴിഞ്ഞ തവണ പത്ത് കോടിയായിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേര്‍ക്ക് വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.