തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ ക്രൂരമായി പൊള്ളിച്ചു സഹപാഠി. ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയെയാണ് പൊള്ളലേൽപ്പിച്ചത്. ആന്ധ്രാ സ്വദേശിനി തന്നെയായ പെൺകുട്ടിയാണ് ആക്രമിച്ചത്.. ആന്ധ്രാ സ്വദേശിനിയെ ഹോസ്റ്റലിൽ ഒരുമിച്ച് കഴിയുന്ന സഹപാഠിയാണ് പൊള്ളലേൽപ്പിച്ചത്. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം.
18നാണ് സംഭവം നടന്നത്. ആരംഭത്തിൽ പരാതി നൽകാൻ ആന്ധ്രാ സ്വദേശിനി കൂട്ടാക്കിയില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളൽ കണ്ട് ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്ന് പെൺകുട്ടി കോളേജിൽ എത്തി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.