എസ് പി യുടെ 2 മക്കളും ലഹരിക്ക് അടിമകള്‍; തുറന്നടിച്ച് കൊച്ചി കമ്മീഷണര്‍

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ ഉള്‍പ്പെടെ ലഹരി ഉപയോഗത്തേക്കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. കേരളത്തില്‍ ലഹരി ഉപയോഗം കൂടുന്നതിന്റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ തുറന്ന് പറച്ചില്‍. എല്ലാ തട്ടിലും ഉള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗമുണ്ട്.
ഒരു എസ്പിയുടെ രണ്ടുമക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണമെന്നും ക്വാര്‍ട്ടേഴ്സുകളില്‍ ഈ കാര്യം പരിശോധിക്കണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ ആവശ്യപ്പെട്ടു. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മീഷണറുടെ പരാമര്‍ശം. കേരളത്തില്‍ കഞ്ചാവ്, എംഡിഎഎ എന്നിവയുടെ ഉപയോഗം വര്‍ധിക്കുകയാണ്.