തിരുവനന്തപുരം: കേരളത്തില്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. ബീഹാര്‍, കര്‍ണാടക തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് എന്‍ഐഎ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കൂറ്റനാട് സ്വദേശി ശാഹുല്‍ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുല്‍ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മന്‍സൂര്‍, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂര്‍ സ്വദേശി അബ്ദുല്‍ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവര്‍ക്കാണ് എന്‍ ഐ എ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍ ഐ എ പഞ്ചായത്ത് ഓഫീസില്‍ പോസ്റ്റര്‍ പതിച്ചത്. നേരത്തെ, പിഎഫ്‌ഐ പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് എന്‍ഐഎയുടെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു