ഇന്നലെ ദുരന്ത മുഖത്ത് നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി : ഹൃദയഭേദകമായ ട്രെയിൻ ദുരന്തത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കെ, രക്ഷാദൗത്യം നേരിട്ട് വിലയിരുത്താനും അപകടത്തിനിരയായവരെ കാണാനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ദുരന്ത മുഖത്ത് എത്തി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തിയ അദ്ദേഹം പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്‌തു. പരിക്കേറ്റവർക്ക് എല്ലാ ചികിത്സയും നൽകാനും മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും നിർദ്ദേശിച്ചു. അപകടമുണ്ടായ വെളളിയാഴ്‌ച രാത്രി മുതൽ തന്നെ ഡൽഹിയിൽ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി സജീവമായിരുന്നു. മുന്നൂറിലേറെ പേരുടെ ജീവൻ പൊലിഞ്ഞ, രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിന്റെ പേരിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടന്നതിനിടെയാണ് മോദി എത്തിയത്.