തെരുവ് നായ്ക്കള്‍ പുറകെ, എല്‍കെജി വിദ്യാര്‍ത്ഥി ഓടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 കണ്ണൂർ :കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്. പുഴാതിയിലെ യുകെജി വിദ്യാര്‍ത്ഥി എ പി ഇല്യാസിന് നേരെയാണ് തെരുവു നായകള്‍ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാല്‍ കുട്ടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവമുണ്ടായത്. നായകള്‍ കുഞ്ഞിനെ ഓടിക്കുന്നതും കുട്ടി ഓടി ഗേറ്റ് കടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടി ഓടിക്കയറിയ ബന്ധുവിന്റെ വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികള്‍ ശബ്ദം വെച്ചതോടെയാണ് നായകള്‍ മടങ്ങിയതെന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.