രാഹുൽ ഗാന്ധിക്ക് അടുത്ത പ്രധാനമന്ത്രിയാകാൻ കഴിയുമോ

 

നമ്മൾക്കെല്ലാം ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ ആയിരുന്നു, ഭരിക്കാൻ പുതുതലമുറ കടന്നു വന്നാൽ, രാജ്യത്തു കൂടുതൽ വളർച്ചയുണ്ടാകും എന്നത്. Youngistaan (2013) പോലെയുള്ള, യുവനേതാക്കൾ കടന്നുവരണം എന്ന സന്ദേശം തരുന്ന സിനിമകൾ, ആ കാലഘട്ടത്തെ ഒരു ട്രെൻഡ് തന്നെ ആയിരുന്നു. അഴിമതി നിറഞ്ഞ ആ കാലഘട്ടത്തെ രക്ഷിക്കാൻ ഒരു പുതിയ യുവ നേതാവ് ഉദിച്ചേ മതിയാവൂ എന്നു എല്ലാവരെയും പോലെ കോണ്ഗ്രസ്സും കരുതി കാണണം. 2012ൽ അഖിലേഷ് യാദവ് വെറും 38ആം വയസിൽ ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, ഒരു വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലായത് അവരുടെ കണക്കുകൂട്ടലുകൾ ശെരിവച്ചു കാണും.

അങ്ങനെ രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയാക്കാൻ കോണ്ഗ്രസ് തീരുമാനിക്കുന്നു. അതുവരെ ഇന്ത്യക്ക് അത്രയധികം പരിചയമില്ലാത്ത രാഹുൽ ഗാന്ധി, പിന്നെ ഇന്ത്യയിൽ അറിയപ്പെട്ടു തുടങ്ങിയത് ഇന്ത്യ ടുഡേ, ദി വീക് പോലുള്ള പ്രമുഖ മാഗസിനുകളുടെ കവർ പേജുകളിലെ കടന്നുകയറ്റങ്ങളിലൂടെയായിരുന്നു. ഇതുപോലെ പലയിടത്തും കോണ്ഗ്രസ്സ് പെട്ടന്ന് രാഹുൽ ഗാന്ധിയെ ഉയർത്തിക്കൊണ്ടു വരാൻ ശ്രെമിച്ചപ്പോൾ.. BJP കൃത്യമായ റാലികളും, മോദിയുടെ തീപ്പൊരി പ്രസംഗങ്ങളും കൊണ്ട് ജനമനസിൽ ഇടം നേടികഴിഞ്ഞിരുന്നു.

2014ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരിക്കലും സംഭവിക്കില്ലന്ന് കരുതിയത് തന്നെ നടന്നു, ബിജെപി ജയിച്ചു, അതും 1984നു ശേഷം സംഭവിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ.
കോണ്ഗ്രസിന്റെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു. ജനങ്ങൾക്ക് വെറുമൊരു യുവനേതാവിനെ ആവശ്യമില്ലായിരുന്നു, അവർക്ക് ആവശ്യം മോദിയെ പോലെ എക്‌സ്പീരിയൻസ് ഉള്ള നേതാവിനെയായിരുന്നു. രാഹുൽ ഗാന്ധിയുടെ മുതിർന്ന നേതാക്കളോടുള്ള അവജ്ഞതയും കോണ്ഗ്രസിന്റെ പതനത്തിനു ഒരു പങ്ക് വഹിച്ചു.

Ok തോറ്റു.. ഇനി അടുത്തത് എന്ത്??

കോൺഗ്രസ് ഒരിക്കലും തങ്ങളുടെ കണക്കുകൂട്ടലുകൾ പിഴച്ചില്ല എന്ന രീതിക് തന്നെ തുടർന്നു.. രാഹുൽ ഗാന്ധി കൃതിമമായി ‘കൂൾ’ ആവാൻ ശ്രെമിച്ചു കൊണ്ടിരുന്നു. ലോക്സഭയിൽ മോദിയെ ആലിംഗനം ചെയ്യുബോഴും, സ്റ്റൈൽ ആയി കണ്ണടച്ചു കാണിക്കുബോഴും, രാഹുൽ ഗാന്ധിയുടെ ഉള്ളിലെ തീയും നിസ്സഹായതയും പുറത്തു വ്യക്തമായിരുന്നു. അത് കൂടുതൽ കളിയാക്കലുകളിലേക്ക് വഴിവക്കുകയും, രാഹുലിന് പക്വത ഇല്ല എന്നു വരുത്തിതീർത്തീർക്കുകയും ചെയ്തു.

2019 ഇലക്ഷനിൽ ആര് ജയിക്കും എന്നു ഏതാണ്ട് മുൻപേ തന്നെ ഉറപ്പായിരുന്നു. ഒരു പക്ഷെ കോണ്ഗ്രസിന് തന്നെ അത് നല്ലപോലെ അറിയാമായിരുന്നു. BJP വീണ്ടും ജയിച്ചു. എന്നാൽ ഇപ്രാവശ്യത്തെ ആഭ്യന്തര മന്ത്രിയായത് അമിത് ഷാ ആയിരുന്നു. അത് എന്തിന്റെയൊക്കെയോ തുടക്കം കുറിക്കുന്നത് പോലെ വെക്തമായിരുന്നു. കർഷക സമരം പോലുള്ളവ ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകാർശിച്ചു.
വിദേശമാധ്യമകൾ അടക്കം,
“ഇന്ത്യയിൽ കോണ്ഗ്രസ് നശിക്കുന്നു.. ജനാധിപത്യം നശിക്കുന്നു”എന്ന പോലെ വാർത്തകൾ ഇറക്കി.

2024ലെ ഇലക്ഷനിൽ പ്രധാനമന്ത്രിയാകാൻ മോദിയോടപ്പം ഇപ്പോൾ ഉയർന്നുകേൾക്കുന്ന പേരാണ് അമിത് ഷാ. കോണ്ഗ്രസിൽ രാഹുൽ ഗാന്ധി തന്നെയാവനാണ് സാധ്യത.

ഇനി, ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശം എന്തായിരുന്നു??!!

യാത്രകൾ എപ്പോഴും ഒരാളുടെ ചിന്താഗതി മാറ്റുന്ന ഒന്ന് തന്നെയാണ്. രാഹുൽ ഗാന്ധി ആദ്യമായി ജോഡോ യാത്ര ആരംഭിച്ചപ്പോൾ നിങ്ങൾ കണ്ട ഷേവ് ചെയ്ത മുഖമാണോ ഇപ്പൊ.. അല്ല.. അത് ചിന്താഗതികൾ മാറി അദേഹത്തിന് കൂടുതൽ പക്വത വന്നിരിക്കുന്നു എന്നു തോന്നിപ്പിക്കുന്നു. ജോഡോ യാത്ര രാഹുലിന്റെ മുഖച്ഛായ തന്നെ ഏറെ കുറെ ഇപ്പൊ മാറ്റിഎടുത്തിട്ടുണ്ട്..

ഓപ്പോസിഷൻ പാർട്ടികൾ എല്ലാം ബിജെപിക്ക് എതിരെ കൊണ്ഗ്രെസിനോട് ചേരുന്ന അവസ്ഥയിലും ആണ് ഇപ്പൊ. പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി തന്നെ മതി, അദ്ദേഹം അതിനായി മാറിയിട്ടുണ്ട് എന്നു ഇപ്പൊ മുതിർന്ന നേതാക്കളും സമ്മതിക്കുന്നു.
മുൻപ് ഇതൊന്നും അല്ലായിരുന്നു അവസ്ഥ..

അടുത്ത പ്രധാനമന്ത്രിയായി മോദിയല്ലാതെ മറ്റൊരാളെയും ആലോജിക്കുകകൂടെ വേണ്ട എന്നു രാഷ്ട്രീയവിദഗ്ദ്ധനായ കോണ്ഗ്രസ് നേതാവ് ശശി തരൂർ പറയുബോഴും, ജോഡോ യാത്ര കോണ്ഗ്രസിന് പുത്തൻ ഉണർവ് നൽകിയിട്ടുണ്ട് എന്ന കാര്യം എല്ലാവരും സമ്മതിച്ചു തരുന്നു.