വയനാട് : വാഴവറ്റയില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. ഇന്ന് 10 മണിയോടെയാണ് വാഴവറ്റ ടൗണില്‍ മുസ്ലിം പള്ളിക്ക് സമീപം കാട്ടുപോത്തിനെ നാട്ടുകാർ കണ്ടത്. രാവിലെ കാരാപ്പുഴയിലും കാട്ട് പോത്തിനെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
Read Also:
കാട്ട്പോത്ത് സമീപത്തെ സ്വകാര്യ തോട്ടത്തിലാണ് നിലയുറപ്പിച്ചിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപോത്തിനെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിലെത്തിയതോടെ ജനങ്ങളും കടുത്ത ഭീതിയിലാണ്