എ ഐ ക്യാമറയുടെ ആവശ്യം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് തിരിച്ചടിയായി എ ഐ ക്യാമറ. ജനഹൃദയങ്ങളിൽ കുച്ച് വിലങ്ങിട്ട സംസ്ഥാന സർക്കാർ എ ഐ ക്യാമറ സ്ഥാപിക്കുമ്പോൾ കാലിയാകുന്നത് സാധാരണക്കാരുടെ ഖജനാവാണ്‌.തിരക്കിട്ട ജീവിതത്തിന്റെ ഭാഗമായി ധൃതിയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് സൂക്ഷിക്കുക നിങ്ങൾക്ക് പിന്നിൽ ഇരു കണ്ണുകളുമായി എ ഐ ക്യാമറയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ പണം മുഴുവൻ സർക്കാരിന്റെ ഖജനാവിൽ നിക്ഷേപിക്കാം.

കേരളത്തിലെ റോഡ് അപകടങ്ങള്‍ കുറക്കാനും, യാത്രക്കാരില്‍ ഗതാഗത സംസ്‌കാരം സൃഷ്ടിക്കാനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത എ.ഐ ക്യാമറ പദ്ധതി ഇപ്പോള്‍ വലിയ ഊരാക്കുടുക്കായി മാറിയിരിക്കുകയാണ്. നിരവധി ദുരൂഹതകള്‍ തന്നെ ഇപ്പോഴും മറനീക്കാതെ തന്നെ കിടക്കുകയാണ്. ഓരോ ദിവസവും വരുന്ന പുതിയ വിവരങ്ങളില്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. പക്ഷെ, കൃത്യമായ ഒരു മറുപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പദ്ധതി അവതരിപ്പിച്ച ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കുറേയധികം സംശയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ചിരുന്നു. ഇത് വലിയൊരു അഴിമതിക്കാണ് കളമൊരുങ്ങുന്നത് എന്ന് അദ്ദേഹം അന്നേ പറഞ്ഞിരുന്നു. എന്നാല്‍, അന്ന് അത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയില്ല. പക്ഷെ, ഇപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം ഈ വിഷയം ശക്തമായി ഏറ്റെടുക്കുകയാണ്.

ഇനി എ ഐ ക്യാമറയുടെ ചരിത്രം പരിശോധിക്കാം… 2018ലാണ് ആദ്യമായി പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സര്‍ക്കാരിനു മുന്നിലേക്ക് ഇത്തരം പദ്ധതിയുമായി വരുന്നത്. വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ ഇല്ലാതാക്കാനും ഒരു മികച്ച റോഡ് സംസ്‌കാരം ഉണ്ടാക്കിയെടുക്കാനുമുള്ള ഒരു ബ്രിഹത് പദ്ധതിയായിട്ടാണ് കെല്‍ട്രോണ്‍ ഗതാഗത വകുപ്പിനെ സമീപിക്കുന്നത്. സേഫ് കേരള പദ്ധതി പ്രകാരം റോഡില്‍ ക്യാമറകള്‍ വച്ചുകൊണ്ട് യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കുകയും റോഡിലെ നിയമ ലംഘനങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്യുന്ന വലിയൊരു പദ്ധതിയായിരുന്നു ഇത്. 2020ല്‍ ഈ പദ്ധതി നടപ്പാക്കാന്‍ കെല്‍ട്രോണും സര്‍ക്കാറും തമ്മില്‍ ധാരണയായി. ഇതിന്റെ ഭാഗമായി 232.25 കോടി രൂപയാണ് സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാന്‍ ധാരണയായായത്. ഒരു വശത്ത് സംസ്ഥാനം വികസനത്തിന്റെ പാതയിൽ കുതിച്ച് പായുമ്പോൾ മറു വശത്ത് സാധകരണക്കാരുടെ കണ്ണ് മൂടിക്കുന്ന നിയമങ്ങൾ ശക്തമാകുന്നു. ഇനിയും നമുക്ക് ചുറ്റും കണ്ണുകളുമായി എ ഐ ക്യാമറകൾ താങ്ങി നിൽക്കുമോ?