തൊപ്പിക്കെതിരേ കണ്ണൂരിലും കേസ് 

വളാഞ്ചേരി:  തൊപ്പിയെന്നറിയപ്പെടുന്ന യൂട്യൂബര്‍ കണ്ണൂര്‍ കല്യാശ്ശേരി മങ്ങാട് ‘മഫസ്’ വീട്ടില്‍ നിഹാദി(24)നെ വളാഞ്ചേരി പോലീസ് കൊച്ചിയില്‍നിന്ന് അറസ്റ്റുചെയ്തു.   രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളം എടത്തല കഴുവേലിപ്പടിയിലെ വീട്ടില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വളാഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം തൊപ്പിയെ അറസ്റ്റുചെയ്തത്. വാതില്‍ തുറക്കാനാവശ്യപ്പെട്ട് ഏറെനേരം മുറിയുടെ മുന്‍പില്‍ കാത്തുനില്‍ക്കേണ്ടിവന്ന പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് തൊപ്പിയെ അറസ്റ്റുചെയ്തത് . വളാഞ്ചേരിയിലെത്തിച്ച തൊപ്പിയെ പിന്നീട് സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടു. തൊപ്പിയെ കാണാന്‍ കൗമാരക്കാരായ കുട്ടികള്‍ കൂട്ടമായെത്തിയതോടെ ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. പൊതുവേദിയില്‍നിന്ന് അറപ്പുളവാക്കുന്ന തെറിപ്പാട്ടുകള്‍ തൊപ്പി പാടിയതായും ആക്ഷേപം ഉയര്‍ന്നു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ സെയിഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നടപടികള്‍ വിലയിരുത്താനായി തിരൂര്‍ ഡിവൈ.എസ്.പി. ബിജുവും സ്റ്റേഷനില്‍ എത്തിയിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ അശ്ലീലസംഭാഷണങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് കണ്ണൂര്‍ കണ്ണപുരം പോലീസ് സ്റ്റേഷനില്‍ ഐ.ടി. വകുപ്പനുസരിച്ച് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്