കേരളത്തിൽ ഏറ്റവും കൂടുതൽ അക്ഷേപം കേട്ട മുഖ്യമന്ത്രിമാരാണ് മുൻ മുഖ്യമന്ത്രി കെ.കരുണാകരനും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും . ഇവരുടെ രണ്ടു പേരുടെയും പ്രത്യേകത എന്തെന്നുവെച്ചാൽ ആരെയും കൂസാറില്ല. ശക്തരായ ഭരണകർത്താക്കൾ ആണ്. സ്വന്തമായി ഉറച്ച നിലപാട് ഉണ്ട്. നിലപാടിൽ നിന്ന് വ്യതിചലിക്കാറില്ല. ഇരുവരും പറയുന്നത് ചെയ്യും . ചെയ്യുന്നതേ പറയു… പിന്നെ അതിലുണ്ടാകുന്ന എതിർപ്പുകളൊന്നും ചിന്തിക്കാറേയില്ല. ഒപ്പം ആശ്രിത വൽത്സലരുമാണ്. തങ്ങൾക്ക് ഒപ്പം നിൽക്കുന്നവരെ അവൻ്റെ ജാതിയോ മതമോ, പാർ ട്ടിയോ, നിറമോ, പണമോ നോക്കാതെ സംരക്ഷിക്കുകയും ചെയ്യും. മുഖ്യമന്ത്രി ആയിരിക്കെ കെ.കരുണാകരന് മറിയം റഷിദാ, ഫ്രഞ്ച് ചാരക്കേസ് ഒക്കെ വെച്ച് ആയൂധം എയ്തത്. അദേഹത്തിൻ്റെ കൂട്ടാളികൾ തന്നെയായ കോൺഗ്രസുകാർ ആയിരുന്നു.
കരുണാകരന് സ്വന്തം പാളയത്തിൽ തന്നെയായിരുന്നു പട. അവർ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് തിരിഞ്ഞ് മുഖ്യമന്ത്രിയെ താഴെ ഇറക്കാൻ നടത്തിയ നീക്കമൊന്നും രാഷ്ട്രീയ കേരളം അത്രവേഗത്തിൽ മറക്കാൻ സാധ്യതയില്ല. പിണറായി വിജയന് പാളയത്തിൽ പട ഇല്ല എന്നതാണ് സത്യം. പിണറായി വിജയനെ ഇന്ന് അപകീർത്തിപ്പെടുത്താൻ നോക്കുന്നത് കരുണാകരനെ പണ്ട് താഴെ ഇറക്കാൻ ഒന്നിച്ച കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ്. അവരുടെ എക്കാലത്തെയും അജണ്ട എന്ന് പറയുന്നത് എത്ര നല്ല കാര്യങ്ങൾ നാടിന് സർക്കാർ കൊണ്ടുവന്നാലും എന്തിലും ഏതിലും തെറ്റ് കണ്ടുപിടിച്ച് വിമർശിക്കുക. ഭരണാധികാരികളെ മോശക്കാരാക്കുക. അത്തരമൊരു കാലം കടന്നുപോയെന്ന് ചിന്തിക്കാനുള്ള വിവേകമൊന്നും ഈ പ്രതിപക്ഷ നേതാക്കൾക്കില്ലെന്നതാണ് ദുഖകരം. അനുഭവിച്ചാലും പഠിക്കില്ലെന്നുണ്ടോ. ഒന്നും ചെയ്യാതെ കഴിഞ്ഞ സർക്കാരിനെ രാവും പകലും വിമർശിച്ചു കൊണ്ടിരുന്നതിന് ജനങ്ങൾ പ്രതിപക്ഷത്തിന് കൊടുത്ത അടിയായിരുന്നു ഇടതു സർക്കാരിന് കിട്ടിയ തുടർഭരണം. ജനങ്ങളെ ബാധിക്കുന്ന നിരവധി ജനകീയ വിഷയങ്ങൾ നാട്ടിൽ ധാരാളമുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും നിരന്തരം ആക്ഷേപിക്കുക, സ്പ്രിംഗ് ളർ പോലുള്ള അനാവശ്യ വിവാദങ്ങൾ കുത്തിപ്പൊക്കി നിരന്തരം വിമർശനങ്ങൾ നടത്തി മത്സരിക്കുക. മുഖ്യമന്ത്രിയെ സ്വർണ്ണക്കടത്തുകാരൻ ആക്കുക. എ.ഐ ക്യാമറയിൽ അഴിമതി ഉണ്ടെന്ന് പറഞ്ഞ് വികസനങ്ങൾ മുരടിപ്പിക്കുക. ഈ പണിയല്ലെ ഇപ്പോൾ നമ്മുടെ പ്രതിപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത്. പിണറായി വിജയനെതിരെ പല തട്ടിപ്പുകാരും ആരോപണവുമായി വരുന്നുണ്ട്. എത്രയൊക്കെ അന്വേഷണങ്ങൾ ഇവിടെ ഉണ്ടായി . ഒന്നിൽ പോലും മുഖ്യമന്ത്രിയെ അകത്താക്കാൻ പറ്റിയോ . നിയമസഭയിൽ കിടന്ന് കുഴൽ നാടനെപ്പോലുള്ള എം. എൽ.എ മാർ മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിക്കുന്നത് കണ്ടാൽ എന്തോ വലിയ യുദ്ധം നടത്തുന്നതുപോലെയാണ്. പിന്നീട് അതിൻ്റെ ഫോളൊ അപ്പ് ഒന്നും കാണുന്നുമില്ല. ഇതാണ് ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന പേക്കൂത്തുകൾ. ഇത് അവർക്ക് തന്നെ പാര ആയി വരാതിരുന്നാൽ മതി. ജനം ഇതൊക്കെ ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആണെങ്കിൽ മടിയിൽ കനമില്ലാത്തവന് ആരെയും ഭയക്കേണ്ട കാര്യമില്ല എന്ന നിലപാടിൽ ഉറച്ചും നിൽക്കുന്നു. അത് തന്നെയാണ് ശരിയെന്ന് കാലം തെളിയിച്ചുകൊണ്ടും ഇരിക്കുന്നു. കോവിഡ് കാലത്തും പ്രളയ കാലത്തും മുഖ്യമന്ത്രി സർക്കാരിനെ മാത്രമല്ല, പ്രതിരോധ സന്നദ്ധമാക്കിയത്. തൻ്റെ പാർട്ടിയുടെ മുഴുവൻ സംവിധാനത്തെയും എണ്ണയിട്ട യന്ത്രം പോലെ ഉപയോഗിച്ചു. ഡി.വൈ.എഫ് ഐ യുടെ ചെറുപ്പക്കാർ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് സജീവമായി കളത്തിലിറങ്ങി. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കോൺഗ്രസിലോ മറ്റ് ഏതെങ്കിലും പാർ ട്ടി യോ ആണ് ഈ സാഹചര്യത്തിൽ എങ്കിൽ അവരിൽ നിന്ന് ഇങ്ങനെയൊന്ന് ചിന്തിക്കാൻ പറ്റുമായിരുന്നോ. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേ സമയം മുഖ്യമന്ത്രിയും പാർട്ടി ക്യാപറ്റനും . ഇനി ഇതുപോലൊരു നേതാവ് സി.പി.എം ന് എന്നല്ല ഒരു പാർ ട്ടിയ്ക്കും ഉണ്ടാകാൻ പോകുന്നില്ല. തന്നോട് ഒപ്പം നിൽക്കുന്ന ചെറുപ്പക്കാർക്ക് അവർക്ക് അർഹതപ്പെട്ട അവസരം നൽകുന്ന മുഖ്യമന്ത്രിയെയാണ് ഈ രണ്ട് ഭരണത്തിലും കാണാൻ കഴിയുന്നത്. ചെറുപ്പക്കാർ കൂടുതൽ നിയമസഭാ സ്പീക്കറും മന്ത്രിമാരുമൊക്കെ ആകുന്ന ഒരു കാലഘട്ടം കൂടിയാണ് മുഖ്യമന്ത്രി പിണറായി ഭരിക്കുന്ന ഈ കാലഘട്ടം. ഇത് യു.ഡി.എഫ് അധികാരത്തിൽ എത്തിയിരുന്നെങ്കിൽ ചിന്തിക്കാൻ പറ്റുമായിരുന്നോ ?. എപ്പം ഗ്രൂപ്പ് കളി ആരംഭിച്ച് ചെറുപ്പക്കാരെ തഴഞ്ഞ പടുകിളവന്മാർ മന്ത്രിമാരായെന്ന് നോക്കിയാൽ മതി. പണ്ട് ഇടതു സർക്കാരിൽ ചിന്തിക്കാൻ പറ്റാത്ത ഒന്നാണ് പിണറായി വിജയൻ തൻ്റെ ഭരണത്തിലൂടെ മാറ്റി മറിച്ചത്. ഒരുകാലത്ത് മുസ്ലിങ്ങൾ ഏറ്റവും കൂടുതൽ യു.ഡി.എഫിനോട് അനുഭാവം പുലർത്തുന്നവരായിരുന്നു. ഇന്ന് മുസ്ലിങ്ങളിൽ നല്ലൊരു ഭാഗം ഇടത് മുന്നണിയിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഒരിക്കലും വിള്ളൽ ഉണ്ടാക്കാൻ കഴിയാഞ്ഞ മലപ്പുറം, കോഴിക്കോട് പോലുള്ള ജില്ലകളിൽ ഇടതു മുന്നണി ജനപ്രതിനിധികളെ സൃഷ്ടിച്ചു കഴിഞ്ഞു. ബി.ജെ.പി കൊണ്ട് വന്ന പൗരത്വ ബില്ലിനെതിരെ മുസ്ലിങ്ങൾക്കൊപ്പം പാർ ട്ടി നോക്കാതെ പ്രതിക്ഷേധവുമായി രംഗത്തു വന്നതാണ് ഇടതുമുന്നണിയിലേയ്ക്ക് മുസ്ലിങ്ങൾ വിശ്വാസമർപ്പിക്കാൻ ഒരു പ്രധാന കാരണം. ആ വിഷയത്തിൽ യു.ഡി.എഫിന് ലീഗിനെ വിശ്വാസത്തിലെടുക്കാൻ ഒരു പരിധി വരെ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. നാളൈകളിൽ മുസ്ലീംലീഗ് പോലും ഇടതുമുന്നണിയിൽ ചേക്കേറി ഘടകകക്ഷി ആയാൽ ഒന്നും അത്ഭുതപ്പെടുന്നില്ല. ആ രീതിയിലേയ്ക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. മാണി കോൺഗ്രസിന് ഇടതുമുന്നണിയിൽ വരാമെങ്കിൽ ലീഗിനും ഇനി അയിത്തമുണ്ടാകുമെന്ന് കരുതാൻ പ്രയാസമാണ്. കെ.കരുണാകരൻ മൺ മറഞ്ഞതിനു ശേഷം അദേഹത്തിൻ്റെ ഭരണമാണ് കേരളത്തിലെ നല്ല ഭരണമെന്ന് പറയുന്നവരാണ് കൂടുതൽ. അത്രമാത്രം വികസനം ആ കാലത്ത് കാണാനുണ്ടായിരുന്നു, നെടുമ്പാശേരി വിമാനത്താവളം, കണ്ണൂർ വിമാനത്താവളം, ഗോ ശ്രി പാലം തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. ഇനി പിണറായി ഭരണത്തിന് ശേഷം ഇക്കാലവും ഏറ്റവും നല്ല ഭരണമെന്ന് വിശേഷിക്കപ്പെടാം. പിണറായി വിജയൻ്റെ ഈ ഭരണകാലത്ത് അനുദുനം വികസിച്ചുകൊണ്ടിരിക്കുന്ന നാഷണൽ ഹൈവേയൊക്കെ എത്രയോ കൃത്യമായ ഉദാഹരണം. ഇത് പിണറായി വിജയൻ്റെ കാലത്ത് അല്ലെങ്കിൽ ഇത്രയും ധ്രുത ഗതിയിൽ നടക്കുമോ…? എന്തിന് ഇപ്പോൾ വന്ന മെട്രോ റെയിൽ വേ പോലും. അതായത് കണ്ണുള്ളപ്പോൾ കണ്ണിൻ്റെ കാഴ്ച അറിയില്ലെന്ന് സാരം… ജയിക്കുമെന്ന് ഉറപ്പുള്ള യുദ്ധം നയിക്കുന്നവനല്ല യഥാർഥ പോരാളി….
തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധം ജയത്തിലേക്ക് നയിക്കുന്നവനാണ് യഥാർഥ പോരാളി….
.