വയനാട്: വയനാട് മുത്തങ്ങ പൊലിസ് എയിഡ്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എം.ഡി.എംഎയുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി.തിരൂര്‍ തറവനാട്ടില്‍ വട്ടപ്പറമ്പില്‍ ബാസിത് (27),തിരൂര്‍ പെരിന്തല്ലൂര്‍ വെള്ളരിക്കാട്ടില്‍ വീട് സിനാന് (20) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 45.79 ഗ്രാം എം.ഡി.എം. എ പിടിച്ചെടുത്തു.ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ഗിയര്‍ ബോക്സിന്റെ ഉളളില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ബംഗളൂരൂവില്‍ നിന്ന് വരുകയായിരുന്ന ഇവരുടെ വാഹനം പരിശോധിച്ചപ്പോള്‍ ഇലക്ട്രോണിക്ക് അളവ് യന്ത്രം കണ്ടതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു.