KSEB വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയതിന് പ്രതികാരമെന്നോണം വയനാട് RTO എൻഫോസ്‌മെന്റ് കണ്ട്രോൾ റൂമിന്റെ ഫ്യൂസ് ഉരിയിരിക്കുകയാണ് KSEB. കണ്ട്രോൾ റൂമിൽ ബില്ല് പെൻഡിങ്ങ് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ KSEB ജീവനക്കാർ കണ്ട്രോൾ റൂമിലെ ഫ്യൂസ് ഊരിയത്. പിന്നീട് ബില്ലടച്ചെങ്കിലും ഇന്ന് വൈകിട്ടോടെയാണ് വൈദ്യുതി ലഭിച്ചത്. ഈ സംഭവത്തെ തുടർന്ന് ഒന്നര ദിവസത്തോളം എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനങ്ങൾ താളം തെറ്റി. സാധാരണഗതിയിൽ സർക്കാർ സ്ഥാപനങ്ങളുടെ ബിൽ പേയ്‌മെന്റ് Delay ആയാലും ഫ്യൂസ് ഊരുന്ന പതിവില്ല. കഴിഞ്ഞ ദിവസം വയനാട് അമ്പലവയൽ സെഷൻസ് ഓഫീസിലെ KSEB ക്കു വേണ്ടി ഓടുന്ന കരാർ ജീപ്പിനു മുകളിൽ സാധനം കയറ്റിയതിന് 20000 രൂപയും വാഹനത്തിന്റെ ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയും പിഴയീടാക്കിയത് വിവാദമായിരുന്നു.മാത്രമല്ല KSEB ജീവനക്കാർ ബൈക്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി ഹെൽമറ്റ് വച്ചു പോകുന്നതിനും നടപടി എടുത്തിരുന്നു. എന്നാൽ 20000 രൂപ പിഴ വന്നത് ഒരു സിസ്റ്റം മിസ്റ്റേക്കും അത് കറക്ട് ചെയ്തതുമാണ്. സാധാരണയായി എഐ ക്യാമറയിൽ നിയമലംഘനം കണ്ടാൽ അത് വേരിഫൈ ചെയ്ത് പിഴയീടാക്കാറുണ്ട്. അത് പോലെയാണ് KSEB ക്കും പിഴ വന്നത്. എന്നാൽ ഇതിനൊരു പ്രതികാരമെന്നോണമാണ് KSEB ഫ്യൂസ് ഊരിയിരിക്കുന്നത്.