വയനാട് സുല്‍ത്താന്‍ ബത്തേരി ചുങ്കത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നും എക്സൈസ് ,സുല്‍ത്താന്‍ ബത്തേരി സര്‍ക്കിളും ടീമും കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു നശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പാര്‍ത്ഥീനിയം ചെടികള്‍ക്കിടയില്‍ വളര്‍ന്നുനിന്നിരുന്ന ഏഴ് കഞ്ചാവ് ചെടികളാണ് എക്സൈസ് പിഴുതെടുത്ത് നശിപ്പിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിനടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ അലക്ഷ്യമായി കുരുവലിച്ചെറിഞ്ഞതില്‍ നിന്ന് മുളച്ചതാണെന്നാണ് എക്സൈസ് അധികൃതര്‍ വ്യക്തമാക്കുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്ത് നശിപ്പിച്ചത്.