തിരുവനന്തപുരം ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രോ പരിതല പരിവേഷണ ദൗത്യമായ ചന്ദ്രയാൻ- 3 ജൂലൈ 13ന് ഉച്ചയ്ക്ക് 2.30 ന് വിക്ഷേപിക്കും ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ജി എസ് എൽ വി മാർക്ക്- 3 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ചന്ദ്രോപരിതലത്തിൽ ഓഗസ്റ്റ് 23ന് ലാൻഡർ ഇറക്കുകയാണ് ലക്ഷ്യം.
ചന്ദ്രയാൻ- 2 നിന്ന് വ്യത്യസ്തമായി പുതിയ ദൗത്യത്തിൽ ഓർബിറ്റർ ഇല്ല.നിലവിൽ പ്രവർത്തനക്ഷമമായ ചന്ദ്രയാൻ -2 ന്റെ ഓർബിറ്റർ ഉപയോഗപ്പെടുത്തിയാകും സിഗ്നലുകൾ അയക്കുക. ലാൻഡറും ചന്ദ്രപ്രതലത്തിൽ സഞ്ചരിക്കാൻ കഴിയുന്ന റോബർട്ടിക്ക് റോവാറുമാണുള്ളത് വാർത്താവിനിമയ ഉപഗ്രഹം പോലെ പ്രവർത്തിക്കുന്ന
പ്രൊപ്പൽഷൻ മോഡ്യൂളാണ് ലാൻഡറിനെയും റോവറിനെയും വഹിക്കുന്നത് 2019 സെപ്റ്റംബറിൽ ചന്ദ്രൻ-2 ദൗത്യത്തിന്റെ ലാൻഡർ പ്രതലത്തിൽ ഇടിച്ചിറങ്ങി തകരുകയായിരുന്നു. സുരക്ഷിതമായി ഇറക്കുന്നതിൽ വന്ന ഈ പിഴവ് നികത്തും വിധമാണ് 615 കോടി രൂപ ചെലവുള്ള ഈ പുതിയ ദൗത്യം സജീകരിച്ചു വരുന്നതെന്ന് അറിയിച്ചു.
റോക്കറ്റിൽ ക്രയോജന എൻജിനുകൾ ഘടിപ്പിക്കുന്ന ഘട്ടത്തിലേക്കെത്തി ശാസ്ത്രീയ ഉപകരണങ്ങൾ ഉപഗ്രഹവുമായി സംയോജിപ്പിച്ച് ചന്ദ്രയാൻ -3 മോഡ്യൂൾ റോക്കറ്റിൽ ഘടിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷം ഓരോഘട്ടവും അവസാനഘട്ട പരിശോധനയ്ക്ക് വിധേയമാക്കും തുടർന്ന് വിക്ഷേപണ റിഹേഴ്സൽ നടത്തും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും അനുകൂലമായാൽ 12ന് ഉച്ചയ്ക്ക് 2.30 കൗണ്ട് ഡൗൺ ആരംഭിക്കും