വയനാട് : വയനാട് പുൽപ്പള്ളിവായ്പ്പ തട്ടിപ്പ്
വിവാദ വെളിപ്പെടുത്തലുമായി മുഖ്യ ഇടനിലക്കാരൻ സജീവൻ കൊല്ലപ്പള്ളി .കഴിഞ്ഞദിവസം പോലീസ് പിടിയിലായതോടെ പുതിയ വിവാദങ്ങളും ഉയരുകയാണ്. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും കെ.പി.സി സി അംഗം കെ.എൽ പൗലോസിനും താൻ ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്ന ആരോപണം ഉയർത്തിയിരിക്കുകയാണ് സജീവൻ കൊല്ല പള്ളി – ഇതോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സി പി എം രംഗത്തെത്തി
പോലീസിന്റെ ഒരു മാസ കാലമാകാറാക്കുന്ന കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ ദിവസം സജീവൻ കൊല്ലപ്പള്ളി എന്ന പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരനെ അറസ്റ്റ് ചെയ്തത്. റിമാന്റ് ചെയ്യാൻ കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ സജീവൻ നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദങ്ങൾ തിരികൊളുത്തിയിരിക്കുന്നത്..
വരുംദിവസങ്ങളിൽ മുൻ ബാങ്ക് ഡയറക്ടർമാരെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട് ഇവരിൽ ചിലർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയും സമീപിച്ച സാഹചര്യത്തിലാണ് പോലീസിന്റെ പെട്ടെന്നുള്ള നീക്കം.ഈ കേസിൽ നിലവിൽ നാലു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് റിമാന്റ് ചെയ്തിട്ടുള്ളത്.