വയനാട് : 50 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. തോമാട്ടുചാല്‍ വില്ലേജില്‍ കടവത്ത് വയല്‍ ഭാഗത്ത് കടവത്ത് വയല്‍ വീട്ടില്‍ ആര്‍. നിധീഷിനെയാണ് കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷര്‍ഫുദീനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രിയിലാണ് നിധീഷ് പിടിയിലായത്. മുട്ടില്‍ ടൗണിനു സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് കടത്തിക്കൊണ്ടു വരാന്‍ ഉപയോഗിച്ച കെ.എല്‍. 12 കെ. 7724 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തതായി എക്സൈസ് ഇന്ന് അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ എം.സി ഷിജു, സിഇഒ മാരായ മിഥുന്‍ കെ, മനു കെ, എക്‌സൈസ് ഡ്രൈവര്‍ പ്രസാദ് കെ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.