വയനാട് പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിന്റെ മുഖ്യ ഇടനിലക്കാരൻ കോൺഗ്രസ് നേതാക്കളെ ആക്ഷേപിക്കുന്നത് സിപിഎമ്മിന്റെ പിന്തുണയിൽ എന്ന് കോൺഗ്രസ് . ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായ പച്ച കള്ളം മാത്രമാണെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാർ വ്യക്തമാക്കി. ഇതിനിടെ പോലീ വരു ദിവസങ്ങളിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് സൂചന
പുൽപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ്കുമാർ കെപിസിസി അംഗം കെ.എൽ പൗലോസ് ബാങ്ക് മുൻ ഭരണസമിതി അംഗം മണി പാമ്പനാൽ തുടങ്ങിയവർക്ക് താൻ ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്നും അനധികൃതമായി ഇവരെ സഹായിച്ചിട്ടുള്ളതായിരുന്നു സജീവന്റെ വെളിപ്പെടുത്തൽ.എന്നാൽ ഇത് സിപിഎമ്മിന്റെ നിർദ്ദേശം അനുസരിച്ചുള്ള രാഷ്ട്രീയ ഗൂഢാലോചന ആണെന്നാണ് ഗൂഢാലോചനയാണ് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കുമാർ പറഞ്ഞു.
സജീവൻ കൊല്ലപ്പള്ളിയെ ഉപയോഗിച്ചുകൊണ്ട് സിപിഎം ഇപ്പോൾ നടത്തുന്ന രാഷ്ട്രീയ നാടകം ആര് രക്ഷിക്കാൻ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കെപിസിസി അംഗം കെ.എൽ പൗലോസ് ചോദിച്ചു.
വായ്പ്പാ തട്ടിപ്പ് കേസിൽ നിലവിൽ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുളളത്..ഇതിനിടെ ഇന്ന് മുൻ കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ കെ അബ്രഹാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.