സംസ്ഥാനത്ത് വീണ്ടും പനിമരണം

 

വയനാട് :  കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ 3 വയസ്സുകാരൻ പനിബാധിച്ച് മരിച്ചു. പള്ളിക്കുന്ന് വിനോദിന്റെ മകൻ ലിഭിജിത്ത് ആണ് മരിച്ചത്. കുട്ടിക്ക് ഏതാനും ദിവസങ്ങളായി പനിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ചികിത്സ തേടിയത് .
രാവിലെ കമ്പളക്കാട് സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്കെത്തി അൽപസമയത്തിനകം കുട്ടി മരിക്കുകയായിരുന്നു.