പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ പിഴ

തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ പിഴ അരലക്ഷം ഈടാക്കും. ഹരിത കർമ്മ സേനക്ക് യൂസർ ഫീ നൽകി ഇല്ലങ്കിൽ നഗരസഭാ യുമായുള്ള സേവനങ്ങൾ അവസാനിപ്പിക്കും. കൃത്യസമയത്തു പിഴ അടച്ചില്ലെങ്കില് കോടതി വിചാരണയും ജയിൽ ശിക്ഷയും നടപ്പിലാക്കും .നിലവിലെ 250 രൂപ പിഴ വർദ്ധിപ്പിച്ച് 5000 രൂപയാക്കാനാണ് തീരുമാനം .കൂടാതെ മുൻസിപ്പാലിറ്റി സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകും.മാലിന്യ നിർമാർജനത്തിന് നഗരസഭാ സെക്രട്ടറിക്കാണ് ഉത്തരവാദിത്വം. ഇതിൽ വീഴ്ച ഉണ്ടായാൽ ശമ്പളം തടയുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.