സെർവർ തകരാർ മൂലം ജില്ലയിൽ റേഷൻ മുടങ്ങുന്നത് പതിവാകുന്നു

സെർവർ തകരാർ മൂലം ജില്ലയിൽ റേഷൻ മുടങ്ങുന്നത് പതിവാകുന്നു. സെർവർ തകരാറിൽ ഇ പോസ് മിഷ്യൻ പ്രവർത്തന രഹിതമാകുന്നതാണ് ഇതിന് കാരണം. പ്രവർത്തനം സുഗമമാക്കാൻ സമയ ക്രമീകരണം കൊണ്ടുവന്നെങ്കിലും ഫലം കണ്ടില്ല.

കഴിഞ്ഞദിവസം അല്പസമയം മാത്രമാണ് ഈ പോസ് മിഷനുകൾ പ്രവർത്തിച്ചത്. മിക്കിയിടങ്ങളിലും റേഷൻ വാങ്ങാൻ വന്നവരുടെ നീണ്ട നിരയാണ് കണ്ടത്. മൊബൈൽ ഫോൺ നമ്പറിലേക്ക് എത്തുന്ന ഒടിപി ഉപയോഗിച്ച് ചിലയിടങ്ങളിൽ വിതരണം നടത്തി. എന്നാൽ റേഷൻ കടയുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുകൾ ഇല്ലാത്തതിനാൽ പലർക്കും റേഷൻ ലഭിക്കാതെ മടങ്ങേണ്ടിവന്നു. ഒടിപിയെത്താൻ വൈകിയതും വിതരണത്തെ ബാധിച്ചു. കഴിഞ്ഞമാസം തുടർച്ചയായി മൂന്നു ദിവസങ്ങളിൽ റേഷൻ വിതരണം മുടങ്ങിയിരുന്നു. ഇടയ്ക്കിടെ സെർവർ തകരാകലാകുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെയാണ് വലക്കുന്നത്. കൂടുതൽ പേർ ഒന്നിച്ചെത്തുമ്പോൾ താങ്ങാനുള്ള ശേഷി സെർവറിന് ഇല്ലാത്തതാണ് ഈ പോസ് മിഷനുകൾ പ്രവർത്തനരഹിതമാകാൻ കാരണം