മണിപ്പുർ അക്രമം; ആറാട്ടുതറ ഇടവകയിൽ പ്രതിഷേധ വയനാട് മാനന്തവാടിയിൽ റാലി നടത്തി

 

വയനാട് : മണിപ്പുർ അക്രമം; ആറാട്ടുതറ ഇടവകയിൽ പ്രതിഷേധ വയനാട് മാനന്തവാടിയിൽ റാലി നടത്തി

ആറാട്ടുതറ സെയ്‌ന്റ് തോമസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലിയിൽ നിന്ന്
മാനന്തവാടി: ക്രൈസ്തവ ജനതയ്ക്കു നേരെ മണിപ്പുരിൽ നടക്കുന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ആറാട്ടുതറ സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. ചെറുപുഷ്പം മിഷൻ ലീഗ്, മാതൃവേദി, വിൻസെന്റ് ഡീ പോൾ സംഘം, കെ.സി.വൈ.എം, ഇടവകയിലെ വിവിധ യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഐക്യദാർഢ്യ റാലി. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളി, ബാബു ഉള്ളോപ്പള്ളി, സെബാസ്റ്റ്യൻ കൊടക്കാട്, ഷാജി മനയാനിപ്പുറം, ജോർജ് നമ്പൂടാകം, ചാക്കോ മഴുവഞ്ചേരിൽ തുടങ്ങിയവർ നേതൃത്വം നൽകി.