തൊടുപുഴ പട്ടയംകവലയിൽ മരം മുറിക്കാൻ കയറിയ ആൾ മരത്തിൽ കുടുങ്ങി

തൊടുപുഴ: തൊടുപുഴ പട്ടയംകവലയിൽ മരം മുറിക്കാൻ കയറിയ ആൾ മരത്തിൽ കുടുങ്ങി. പട്ടയംകവല സ്വദേശി ഷാജഹാൻ ആണ് മരത്തിൽ കുടുങ്ങിയത്. ഒരു മണിക്കൂറോളം മരത്തിനു മുകളിൽ അവശ നിലയിൽ ഇരുന്ന ഇയാളെ തൊടുപുഴയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് താഴെ ഇറക്കിയത്. ഷാജഹാനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി