കോഴിക്കോട് നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

 

കോഴിക്കോട് : നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെ ആക്രമിച്ച കേസിലെ പ്രതികളെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. കണ്ണൂർ ചൊക്ലി സ്വദേശികളായ സനൂപ്, ശരത് എന്നിവരെ നാദാപുരം പേരോടിന് സമീപം വച്ചാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവർ‍ നാട്ടിലേക്ക് കടക്കാനിരിക്കെയാണ് പൊലീസ് പിടിയിലാവുന്നത്. ചൊവ്വാഴ്ച അർദ്ധരാത്രി ചികിത്സതേടിയെത്തിയ ഇവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തത്.