മഹാരാഷ്ട്ര : തൊട്ടാല്‍ പൊള്ളുന്ന തക്കാളിവിലയില്‍ സാധാരണക്കാര്‍ നട്ടം തിരിയുകയാണെങ്കിലും തീവിലയില്‍ ലാഭം കൊയ്യുന്ന കർഷകരുമുണ്ട്. ഒരു കാലത്ത് പ്രതിസന്ധിയിലാക്കിയ തക്കാളി ഇന്ന് പല കര്‍ഷകര്‍ക്കും ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണ് നല്‍കുന്നത്.
തക്കാളി കൃഷിചെയ്യുന്ന പല കര്‍ഷകരും ഇന്ന് കോടിശ്വരന്മാരാണെന്നും തുക്കാറാം പറയുന്നു. തന്റെ ഗ്രാമത്തിലെ കര്‍ഷക സമിതി തക്കാളിയില്‍ നിന്ന് ഒരു മാസം 80 കോടി ലാഭമുണ്ടാക്കിയെന്നും അതുവഴി 100 സ്ത്രീകള്‍ക്ക് ജോലി കൊടുക്കാനായെന്നും തുക്കാറാം പറഞ്ഞു. മഹാരാഷ്ട്രയിലെ പുണെയില്‍ നിന്നുള്ള ഒരു തക്കാളി കര്‍ഷകൻ തക്കാളി വിൽപനയിലൂടെ ഒരുമാസം ഒന്നരക്കോടി രൂപ വരുമാനമുണ്ടാക്കിയതായി റിപ്പോർട്ട് ചെയ്തു. പുണെ സ്വദേശിയായ തുക്കാറാം ഭാഗോജി ഗായ്കര്‍ എന്ന കര്‍ഷകനാണ് കോടീശ്വരനായതെന്ന് റിപ്പോർട്ട് പറയുന്നു. 13,000 പെട്ടി തക്കാളിയാണ് തുക്കാറാം വിറ്റത്. വര്‍ഷങ്ങളായി കൃഷിചെയ്യുന്ന തുക്കാറാമിന് 18 ഏക്കര്‍ സ്ഥലത്താണ് തക്കാളികൃഷിയുള്ളത്.