കൊല്ലം: പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി രാഖിയാണ് അറസ്റ്റിലായത്.
കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ ഡി ക്ലര്‍ക്ക് ആയി ജോലിയില്‍ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇതിനായി വ്യാജ റാങ്ക് ലിസ്റ്റ്, അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ രാഖി ഉണ്ടാക്കിയിരുന്നു.
ജോലിയില്‍ പ്രവേശിക്കാൻ താലൂക്ക് ഓഫിസില്‍ എത്തിയ രാഖിയെ തഹസില്‍ദാര്‍ ജില്ലാ പി എസ് സി ഓഫീസിലേക്ക് വിടുകയായിരുന്നു. തുടര്‍ന്ന് രേഖകള്‍ വ്യാജമാണെന്ന് പി എസ് സി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.