തിരുവനന്തപുരം: വർക്കല വസ്തുതർക്കത്തെ തുടർന്ന് വെട്ടേറ്റു മരിച്ചു വർക്കല കളത്തറ എംഎസ് വില്ലയിൽ ലീനാമണി (56) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് വര്‍ക്കല അയിരൂര്‍ കളത്തറ എം.എസ്. വില്ലയില്‍ ലീനാ മണിയെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ വെട്ടിക്കൊന്നത്. രാവിലെ ഒരുവിവാഹചടങ്ങിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനാ മണിക്ക് നേരേ ആക്രമണമുണ്ടായത്. ലീനയുടെ ഭര്‍തൃസഹോദരന്മാരായ അഹദ്, മുഹസിന്‍, ഷാജി എന്നിവരും അഹദിന്റെ ഭാര്യയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടില്‍ സഹായിയായി നില്‍ക്കുന്ന സരസുവിന്റെ മൊഴി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലീനയുടെ ഭര്‍ത്താവ് എം.എസ്. ഷാന്‍ എന്ന സിയാദ് ഒന്നരവര്‍ഷം മുന്‍പാണ് മരിച്ചത്. ഇതിനുശേഷം ഭര്‍തൃസഹോദരങ്ങളും ലീനയും തമ്മില്‍ സ്വത്തുതര്‍ക്കമുണ്ടായിരുന്നു. സിയാദിന്റെ പേരിലുള്ള വീടും വസ്തുവകകളും സഹോദരങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. ഇതുസംബന്ധിച്ച കേസ് കോടതിയിലുണ്ട്. ഒന്നരമാസം മുന്‍പ് സിയാദിന്റെ സഹോദരന്‍ അഹദും കുടുംബവും ലീനയുടെ വീട്ടില്‍ക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവുമായി പോലീസ് കഴിഞ്ഞദിവസം വീട്ടിലെത്തുകും വിവരങ്ങള്‍ ശേഖരിക്കുകയുംചെയ്തു. ഇതാണ് ഇന്ന് രാവിലെ വഴക്കിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം. 30 വര്‍ഷത്തോളമായി ലീനാ മണിയും കുടുംബവും കളത്തറയിലാണ് താമസം. സാമ്പത്തികമായി നല്ലനിലയിലുള്ള കുടുംബമാണ്. മരിച്ച സിയാദിന്റെ പേരില്‍ വീടും വാഹനങ്ങളും വസ്തുക്കളും അടക്കം ഒരുപാട് സ്വത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്