സംസ്ഥാനത്ത് ഇത്തവണ എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും ഓണക്കിറ്റില്ല

തിരുവനന്തപുരം :സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തില്‍ ഇത്തവണ എല്ലാ റേഷൻ കാര്‍ഡുകാര്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല.

മഞ്ഞ കാര്‍ഡുകാര്‍ക്കും, ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തുമെന്നാണ് സൂചന. കിറ്റ് വിതരണത്തോടനുബന്ധിച്ച്‌ നടന്ന പ്രാഥമിക ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. കഴിഞ്ഞ വര്‍ഷം 90 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തപ്പോള്‍ ചെലവായത് 500 കോടി രൂപയാണ്.

എന്നാല്‍ ഇത്തവണ കാര്‍ഡ് ഉടമകളുടെ എണ്ണം 93.76 ലക്ഷമായി ഉയര്‍ന്നു. ഇത് കനത്ത ബാധ്യതയാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഏറ്റവും ദരിദ്രരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ 5.87 ലക്ഷം മഞ്ഞ കാര്‍ഡുകാരാണുള്ളത്. കോവിഡ്

ഉള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുൻവര്‍ഷങ്ങളില്‍ എല്ലാവിഭാഗക്കാര്‍ക്കും ഓണക്കിറ്റ് നല്‍കിയത്.