തിരുവനന്തപുരം: മലയാളിയെ ഷോക്കടിപ്പിക്കാൻ വീണ്ടും കെഎസ്‌ഇബി. ഓഗസ്റ്റില്‍ വൈദ്യുതി സര്‍ച്ചാര്‍ജായി 19 പൈസയാണ് യൂണിറ്റിന് നല്‍കേണ്ടത്.
ജൂലൈ മാസത്തില്‍ 18 പൈസ ആയിരുന്നു ഈടാക്കിയിരുന്നത്. വൈദ്യുതി ബോര്‍ഡ് സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടിയതുകൊണ്ടാണ് വര്‍ദ്ധന. റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച ഒൻപത് പൈസ സര്‍ച്ചാര്‍ജ് നിലവിലുണ്ട്. ഇത് രണ്ടും ചേര്‍ന്നാണ് 19 പൈസ. മാസംതോറും സ്വമേധയാ സര്‍ച്ചാര്‍ജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ച് മൂന്ന് മാസത്തോളമായി സര്‍ച്ചാര്‍ജ് ഈടാക്കുന്നുണ്ട്.
വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാകുന്ന വര്‍ദ്ധനയാണ് സര്‍ച്ചാര്‍ജയായി ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ജൂണില്‍ അധികം ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് ബോര്‍ഡ് 10 പൈസ ചുമത്തിയത്.